
കോഴിക്കോട് :
വിജിലൻസ് മാസങ്ങൾക്ക് മുൻപ് അന്വേഷിച്ച് ഒരു കഴമ്പുമില്ലെന്ന് കണ്ടെത്തിയ സംഭവത്തിൽ രാഷ്ട്രീയപ്രേരിത കേസു മായി പൊലീസ്. ഇടത് അനുകൂലികൾ ഭരിച്ച് നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് കരകയറ്റിയ സിറ്റി പൊലീസ് എംപ്ലോയീസ് സഹ. സംഘം ഭാ രവാഹികൾക്കെതിരെയാണ് ഉന്നത രാഷ്ട്രീയ നിർദേശപ്രകാ രം കസബ പൊലീസ് കേസെടു ത്തിരിക്കുന്നത്.
സിറ്റി പൊലീസ് മേധാവിയുടെ ഓഫീസിലെ മിനിസ്റ്റീരിയൽ സ്റ്റാ ഫ് സൊസൈറ്റിയിൽനിന്ന് വായ്പ യെടുത്തതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയാണ് കേസി നാസ്പദം. രണ്ട് ജീവന ക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ വായ്പയെ ടുത്തത്. തിരിച്ചടവ് മുടങ്ങിയ തിനാൽ സൊസൈറ്റി നിയമാനു സൃതം നോട്ടീസ് അയച്ചു. തുടർ
ന്നാണ് ജാമ്യക്കാരൻ പരാതിയു മായെത്തിയത്. രണ്ടരലക്ഷം രൂപ യുടെ വായ്പയെടുക്കാനാണ് താൻ ശമ്പള സർട്ടിഫിക്കറ്റ് നൽകിയ തെന്നും 25 ലക്ഷം രൂപ തൻ്റെ അറിവില്ലാതെ വായ്പ തരപ്പെടു ത്തിയെന്നുമായിരുന്നു പരാതി. രണ്ടരലക്ഷം എന്നതിന് പകരം ഒരുപൂജ്യം കുട്ടിച്ചേർത്ത് 25 ലക്ഷ മാക്കിയെന്നാണ് പരാതിക്കാരൻ്റെ ആക്ഷേപം. എന്നാൽ, അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പ സൊസൈറ്റി ജാമ്യക്കാരില്ലാതെ തന്നെ അനുവദിക്കുന്നുണ്ട്. ഇതുകൂടാതെ ലോൺ തുക വർധിപ്പിച്ച് പുതുക്കിയപ്പോഴും ജാമ്യക്കാർ വേറെ ജാമ്യപേപ്പർ ഒപ്പിട്ടു നൽകിയിരുന്നു. ഇക്കാര്യം മറച്ചുവച്ചായിരുന്നു പരാതി. വിജിലൻസ് പരിശോധ നയിൽ രണ്ട് ജാമ്യരേഖകളും കണ്ടെത്തി. തുടർന്നാണ് പരാതിയിൽ കഴമ്പില്ലെന്ന കുറിപ്പോടെ വിജിലൻസ് ഫയൽ തീർപ്പാക്കിയത്. ഈ വസ്തുതയും റിപ്പോർട്ടും തള്ളിയാണ് ഭരണ സ്വാധീനമുപയോഗിച്ച് ഇപ്പോൾ കേസെടു ത്തിരിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികൾ കുറ്റപ്പെടുത്തി.
വായ്പക്കാരനായ ജീവനക്കാ രൻ, സൊസൈറ്റിയുടെ ഭരണസ മിതി അംഗങ്ങളായ 11 പേർ, സഹ
കരണവകുപ്പ് ഇൻസ്പെക്ടർ എന്നി വർക്കെതിരാണ് കസബ പൊലീ കേസെടുത്തിരിക്കുന്നത്. ലോൺ എടുത്ത മിനിസ്റ്റീരിയൽ സ്റ്റാഫാകട്ടെ ഇപ്പോൾ പോലീസ് സർവ്വീസിലുമില്ല.
രണ്ട് പതിറ്റാണ്ടിലധികം യുഡി എഫ് അനുകൂല വിഭാഗത്തിലാ യിരുന്ന സൊസൈറ്റി നാല് വർ ഷംമുമ്പാണ് നിലവിലെ ഭരണസ മിതി പിടിച്ചെടുത്തത്. 90 ലക്ഷം രൂപ നഷ്ടത്തിലായിരുന്ന സൊ സൈറ്റിക്ക് കഴിഞ്ഞ നാല് വർഷ വും ഒരുകോടി രൂപയുടെ ലാഭമു ണ്ടാക്കാനായി. ആഗസ്തിൽ ഭരണ സമിതിയുടെ കാലാവധി കഴി യും. അതോടെ സൊസൈറ്റി ഭരണം പിടിച്ചെടുക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് കള്ളപ്രചാരണത്തിന് പിന്നിലെന്ന് ആരോപണമുയർന്നു. കേസെടുത്തതിന്റെ മറവിൽ ഭരണസമിതി പിരിച്ചുവി ടാനും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി സൊസൈറ്റി ഭരണം പിടിച്ചെടുക്കാനുമാണ് യു ഡിഎഫ് അനുകൂല അസോസി യേഷൻ നേതാക്കളുടെ നീക്കമെന്നാണ് ആരോപണം. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും മികച്ച സൊസൈറ്റിക്കുള്ള അവാർഡ് നേടിയ സ്ഥാപനം കൂടിയാണിത്.




