
കോഴിക്കോട്:
പ്രായപൂർത്തികാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കുട്ടിയുടെ വീട്ടിൽ വെച്ചും സുഹൃത്തിൻ്റെ വീട്ടിൽ വെച്ചും ലഹരി നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയും ചെയ്ത താമരശേരി കൂടത്തായ് സ്വദേശി നെരോത്ത് വീട്ടിൽ കസിൻ ഷാലു എന്ന ഷാലുവിനെ (23 )എലത്തൂർ ഇൻസ്പെക്ടർ കെ. ആർ. രഞ്ജിത്ത് അറസ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് മൊബൈൽ ഫോൺ സ്വിച്ചോഫാക്കി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പ്രതി വീട്ടിലെത്തിയതായി ഇൻസ്പെക്ടർക്ക് രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടി സഹിതം വീട്ടിലെത്തി പിടികൂടുകയിരുന്നു.നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഷാലുവിൻ്റെ മൊബൈൽ ഫോൺ പരിശോധിച്ച് കൂടുതൽ പെൺകുട്ടികൾ ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പോലീസ് പറഞ്ഞു. എലത്തൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിജു പ്രണവം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ് നിജിലേഷ് സിവിൽ പോലീസ് ഓഫീസർ ലജിഷ , ലാമിയ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു




