തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ ടെസ്റ്റിന് വിധേയരായ 99 പേരില്‍ ഭൂരിഭാഗം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു. ജയിലില്‍ 1200 തടവുകാരാണുള്ളത്. ഇതോടെ, എല്ലാവരെയും ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കും. ജയിലിലെ ഓഡിറ്റോറിയും നിരീക്ഷണ കേന്ദ്രമാക്കി.
ഇതാദ്യമായാണ് പൂജപ്പുര ജയിലില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്.