ന്യൂഡല്‍ഹി: അയോധ്യ ഭൂമി പൂജ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് അഞ്ചിനു നടന്ന രാമക്ഷേത്ര ശിലാസ്ഥാപന വേളയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദിയിലിരുന്ന അഞ്ച് പേരില്‍ ഒരാളായിരുന്നു നൃത്യഗോപാല്‍ ദാസ്.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരായിരുന്നു വേദിയിലുണ്ടായിരുന്നവര്‍.
മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് ബോധ്യമായത്. മഥുര ജില്ലയിലെ മേദാന്ത ആശുപത്രിയിലാണ് നൃത്യ ഗോപാല്‍ ദാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ക്കാണ് ചികിത്സാ മേല്‍നോട്ട ചുമതല.