crimeKERALAlocalOtherstop news

ഓപറേഷൻ തൂഫാൻ :കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിൻ്റെ ഹാൻസ് വേട്ട

കോഴിക്കോട് :
400 കിലോയോളം (ഏകദേശം പതിനയ്യായിരത്തിലധികം പാക്കറ്റ്) പുകയില ഉൽപ്പന്നങ്ങളുമായി കാസർകോട് കാളിമുഖ സ്വദേശി അബ്ദുൽ സാക്കിർ (28 വയസ്സ്) നെയാണ് ഇന്നലെ രാത്രി പിടികൂടിയത്. ഏകദേശം 10 ലക്ഷം രൂപ വരുന്ന ഹാൻസുകൾ 16 ചാക്കുകളിലായി സ്വിഫ്റ്റ് കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മൈസൂരിൽ നിന്നും കോഴിക്കോടു വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തിരങ്കാവ് പോലീസും ഡാൻ സാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ടോൾ പ്ലാസക്ക് സമീപം വെച്ച് പ്രതി പിടിയാകുന്നത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഡാൻ സാഫ് സംഘം, കോഴിക്കോട് സിറ്റി പോലീസും ചേർന്ന് രാപ്പകൽ  നിരീക്ഷണമാണ് നടത്തിവരുന്നത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മാസത്തിൽ 10 തവണയോളം ഇതേ രീതിയിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close