ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ക്യാപ്റ്റന്‍ എസ് എസ് ചഹറിന്റെ നേതൃത്വത്തിലാണ് അന്വേഷണസമിതി. അഞ്ച് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
വിമാന ഓപറേഷന്‍സ് വിഭാഗം വിദഗ്ധന്‍ വേദ് പ്രകാശ്, സീനിയര്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍ മുകുള്‍ ഭരദ്വാജ്, ഏവിയേഷന്‍ മെഡിസിന്‍ വിദഗ്ധന്‍ ക്യാപ്റ്റന്‍ വൈ എസ് ദഹിയ, എയര്‍ക്രാഫ്റ്റ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്ബീര്‍ സിംഗ് ലര്‍ഗ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
അപകടത്തെ തുടര്‍ന്ന് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.