local
ഗുരുസ്പർശം പദ്ധതി മാതൃകാപരം കെ.മുരളിധരൻ
കോഴിക്കോട് : കോവിഡുമൂലം തൊഴിൽ നഷ്ടപ്പെടുന്ന കുടുംബങ്ങളെ കണ്ടെത്തി അവരുടെ മക്കൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുന്ന ഗുരുസ്പർശം പദ്ധതി പ്രതിപക്ഷ അധ്യാപക സംഘടനയായ
കെപിഎസ്ടിഎ യുടെ
മാതൃകാപരമായ പ്രവർത്തനമാണെന്ന്
കെ.മുരളിധരൻ എം.പി അഭിപ്രായപ്പെട്ടു. കെ പി എസ് ടി എ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന 2.5 കോടിയുടെ പഠനോപകരണ വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം
നിർവഹിക്കുകയായിരുന്നു അദ്ദേഹം .ഈ അധ്യയന വർഷം കുറച്ചു ദിവസങ്ങളെങ്കിലും വിദ്യാർത്ഥികൾക്ക് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിദ്യാലയങ്ങളിൽ പോയി പഠിക്കുവാനുള്ള അവസരമുണ്ടാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കോഴിക്കോട് ജില്ലയിലെ 2650 വിദ്യാർത്ഥികൾക്ക്
ബാഗ് കുട നോട്ട് ബുക്ക് ഇൻസ്ട്രമെൻ്റ് ബോക്സ് മാസ്ക് എന്നിവ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സജീവൻ കുഞ്ഞോത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ അരവിന്ദൻ സംസ്ഥാന സെക്രട്ടറി എൻ. ശ്യാംകുമാർ ജില്ലാ സെക്രട്ടറി ടി അശോക് കുമാർ വി കെ രമേശൻ പി എം ശ്രീജിത്ത് ടി ആബിദ്
കെ പി മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു.