KERALAlocalOtherstop news

നഗരത്തിലെ സാംസ്കാരിക വേദികൾ ഉടൻ പൂർത്തിയാക്കണം: എം ആർ എഫ്

കോഴിക്കോട് :

സാഹിത്യ നഗരമായ കോഴിക്കോട്ടെ കലാ- സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സൗകര്യപ്രദമായ വേദികളുടെ അപര്യാപ്തത വളരെ ഏറെയാണ്. പുനർ നിർമ്മാണത്തിനായി പൊളിച്ച ടാഗോർ ഹാൾ വർഷങ്ങളായി കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നില്ല. എന്ന് പണി തുടങ്ങുമെന്നത് പോലും അനിശ്ചിതത്തിലാണ്.
സാധാരണ കലാ-സാംസ്കാരിക സംഘടനകൾ ഉപയോഗിക്കുന്ന ടൗൺഹാൾ മഴക്കാലത്ത് ചോർന്നൊലിക്കുന്ന അവസ്ഥയിലുമാണ്. ടൗൺഹാളിന്റെ ഗ്രീൻ റൂം പകുതി ഭാഗം അടച്ചിട്ടതിനാൽ പ്രോഗ്രാമുകൾ നടത്തുന്നതിന് പ്രയാസം നേരിടുന്നു.
നഗരസഭക്ക് കീഴിലുള്ള ജൂബിലി ഹാളിന് കനത്ത വാടകയായതിനാൽ പൊതുപരിപാടികൾക്ക് ആശ്രയിക്കാനുമാകുന്നില്ല.
. ആയതിനാൽ നഗരത്തിലെ പൊതു സാംസ്കാരിക വേദികളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് അളകാപുരിയിൽ ചേർന്ന മുഹമ്മദ് റഫി ഫൗണ്ടേഷൻ വാർഷിക ജനറൽ ബോഡി യോഗം പ്രമേയം മൂലം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മെഹ്റൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നയൻ ജെ. ഷാ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ മുരളീധരൻ ലൂമിനസ് വരവ് -ചെലവ് കണക്കുകൾ അവതരിപ്പിച്ചു. നൗഷാദ് അരീക്കോട് പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ് റഫി മ്യൂസിയം ഉടൻ തന്നെ പൂർത്തിയാക്കുമെന്ന് മെഹ്റൂഫ് മണലൊടി അറിയിച്ചു.പുതിയ ഭാരവാഹികളായി മെഹ്റൂഫ് മണലൊടി (പ്രസിഡന്റ്), സന്നാഫ് പാലക്കണ്ടി (സെക്രട്ടറി) , മുരളീധരൻ ലൂമിനസ് (ട്രഷറർ )

വൈസ് പ്രസിഡന്റ്റുമാരായി കെ. സുബൈർ, നയൻ ജെ ഷാ, എൻ. സി. അബ്ദുള്ളക്കോയ മുർഷിദ് അഹമ്മദ്‌ എന്നിവരെയും സെക്രട്ടറിമ്മാരായി റാഫി എ. പി, ഹാഷിം കടാക്കലകം,യു. അഷറഫ്, ഫിറോസ് ഹിബ എന്നിവരെയും തെരഞ്ഞെടുത്തു.
കെ.സുബൈർ,
ടി പി എം ഹാഷിറലി ഡോക്ടർ ശശിധരൻ സന്നാഫ് പാലക്കണ്ടി മുർഷിദ് അഹമ്മദ്
എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close