KERALA
വിഡി സതീഷനെ അനുകൂലിച്ച്ഷാഫി പറമ്പിലിനെതിരെയുള്ള സൈബർ ആക്രമണം ;കോൺഗ്രസിൽ പോര് മുറുകുന്നു

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷാഫി പറമ്പിൽ പിന്തുണയ്ക്കുന്നു എന്ന ആരോപണത്തിന് പിന്നാലെ ഷാഫിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി.
രാവും പകലുമില്ലാതെ 76 നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്തി. മന്ത്രിയോ മുഖ്യമന്ത്രിയോ ആവാനല്ലെന്നും കേരളം ജയിക്കാനും യുഡിഎഫ് നയിക്കാനുമാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. പോരാട്ടം നയിച്ചവനെ വേട്ടയാടിയാൽ മറുപടി ശക്തമായിരിക്കുമെന്നും സാമൂഹ മാധ്യമങ്ങളിൽ പ്രചരണം.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പേജിൽ നിരവധി വി.ഡി. സതീശൻ അനുകൂലികളാണ് കമന്റുകളുമായി എത്തിയത്. ജനഹിതം മനസ്സിലാക്കാതെ പ്രവർത്തിച്ചാൽ തിരിച്ചടി നേരിടേണ്ടി വരുമെന്നും സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് ഇവരുടെ വാദം.




