
കോഴിക്കോട് : വാർഷിക പദ്ധതി അംഗീകരിക്കുന്നതിനു മുൻപേ വാർഡ്അതിർത്തി ലംഘിച്ച് ഗുണഭോക്താക്കളിൽ നിന്നു പണം കൈപ്പറ്റി, മുനിസി പ്പൽ നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ച ബിജെപി കൗൺ സിലർ ഹരീഷ് പൊറ്റങ്ങാടിയെ അയോഗ്യനാക്കണമെന്ന് ആവ ശ്യപ്പെട്ട് യുഡിഎഫ് കൗൺസിലർ കെ.സി.ശോഭിത മേയർ ഒ. സദാശിവന് പരാതി നൽകി.
വാർഷിക പദ്ധതി പ്രകാരം നൽകുന്ന മൺചട്ടി ഗുണഭോക്തൃ പട്ടിക തയാറാക്കിയപ്പോൾ പാറോപ്പടി കൗൺസിലറായ ഹരീഷ് പൊറ്റങ്ങാടി സമീപ വാർഡുകളായ മലാപ്പറമ്പ്, തട മ്പാട്ടുതാഴം എന്നീ വാർഡുകളി ലുള്ളവരെയും ഉൾപ്പെടുത്തിയെന്നും ഗുണഭോക്തൃവിഹിതമായ 500 രൂപ ഗൂഗിൾപേ വഴിയും അല്ലാതെയും വാങ്ങിയെന്നും പരാതിയിൽ പറയുന്നു. ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ 50 ലധികം പേരിൽ നിന്നും പണം വാങ്ങിയ ഇദ്ദേഹം സത്യ പ്രതിജ്‌ഞാ ലംഘനമാണ് നടത്തിയതെന്നും കൗൺസിലർ പദവിയിലിരിക്കാൻ അയോഗ്യനാണെന്നുമാണ് പരാതി. സ്‌ഥിരം സമിതി അധ്യക്ഷൻ വി.പി.മനോജിനും പരാതി നൽകിയിട്ടുണ്ട്. യു ഡി എഫ് കൗൺസിൽ പാർട്ടി ലീഡർ എസ്. വി. മുഹമ്മദ് ഷമീൽ തങ്ങൾക്കൊപ്പമാണ് ശോഭിത മേയർക്കും മറ്റും പരാതി നൽകിയത്.
അതേസമയം, കോർപറേഷന്റെ വിവിധ പദ്ധതികൾ കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോ ടെയാണ് പ്രവർത്തിച്ചതെന്നും സമീപ വാർഡുകളിലുള്ളവരുമാ യും മികച്ച ബന്ധമുള്ളതിനാൽ, അവർ പദ്ധതിയെ കുറിച്ച് ചോദി
ച്ചപ്പോൾ ലിസ്‌റ്റിൽ ഉൾപ്പെടു ത്തിയതാണെന്നും അങ്ങനെ ചെയ്യാൻ പാടില്ലെന്ന് അറിയില്ലാ യിരുന്നെന്നുമാണ് ബിജെപി കൗൺസിലർ ഹരീഷ് പൊറ്റങ്ങാടിയുടെ നിലപാട്.




