
കോഴിക്കോട്: 2026 ലെ ചിന്ത രവീന്ദ്രൻ പുരസ്കാരത്തിന് നടി ഭാവന അർഹയായി. 50,000(അമ്പതിനായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്നതാണ് പുരസ്കാ രം. സാഹിത്യ അക്കാദമി മുൻ പ്രസിഡണ്ട് കെ. സച്ചിദാനന്ദൻ, കെ.സി. നാരായണൻ, എം. പി. സുരേന്ദ്രൻ എന്നിവരടങ്ങുന്ന പാനലാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് 2026 ജൂലൈ 25ന് രാവിലെ 10 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ വെച്ച് സമ്മാ നിക്കും. എൻ.എസ്. മാധവൻ അദ്ധ്യക്ഷതവഹിക്കും. സക്കറിയ, ശശികുമാർ എന്നിവർ സംസാരിക്കും. ഈ വർഷത്തെ ചിന്ത രവീന്ദ്രൻ സ്മാരക പ്രഭാഷണം എൻ. റാം നിർവ്വഹി ໑໐. “Unmaking The Republic – How Hindutva Authoritarianism is Dismantling the Basic Struc-ture” (“റിപ്പബ്ലിക്കിനെ ഇല്ലാതാക്കൽ; ഹിന്ദുത്വ ഏകാധിപത്യരാഷ്ട്രീയം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ എങ്ങനെ തകർക്കുന്നു”) എന്നതാണ് പ്രഭാഷണ വിഷയം. പ്രഭാഷ ണത്തിനുശേഷം ചോദ്യോത്തരവേളയുമുണ്ടാകും.
ചലച്ചിത്രസംവിധായകനും, എഴുത്തുകാരനും, മാധ്യമവിദഗ്ദ്ധനുമായിരുന്ന ചിന്ത രവീ ന്ദ്രൻ്റെ പതിനഞ്ചാം ചരമവാർഷികമാണിത്. ട്രസ്റ്റ് ഏർപ്പെടുത്തിയ ഏഴാമത്തെ പുരസ്കാര മാണ് നടി ഭാവനയ്ക്ക് സമർപ്പിക്കുന്നത്. നേരത്തെ കെ.പി. കുമാരൻ, പ്രൊഫ. ബി. രാജീ വൻ, സുനിൽ പി. ഇളയിടം, പി. സായ്നാഥ്, യോഗേന്ദ്രയാദവ്, ശരൺകുമാർ ലിംബാളെ എന്നിവർക്കാണ് ഈ അവാർഡ് നൽകിയത്.
ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് ഭാവന. കേരളീയ സാമൂഹ്യ ജീവിതത്തിൽ സ്ത്രീകളുടെ സ്വതന്ത്രമായ നിലനിൽപ്പിനുവേണ്ടി അവർ നട ത്തിയ പോരാട്ടമാണ് ഈ അവാർഡിന് അവരെ അർഹമാക്കിയത്.
അനുസ്മരണത്തിൻ്റെ ഭാഗമായി ‘എക്കോസ് ഓഫ് ഏൻ അൻഫിനിഷ്ഡ് ഡ്രീം’ എന്ന പേരിൽ സുനിൽ അശോകപുരം ക്യൂറേറ്റ് ചെയ്യുന്ന ചിത്രപ്രദർശനം കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ ജൂലൈ 20ന് വൈകീട്ട് 5ന് ആരംഭിക്കും. വത്സൻ കൂർമ കൊല്ലേരി ഉദ്ഘാടനം ചെയ്യും. ഗാസയിൽ കൊല്ലപ്പെട്ട 18000 കുട്ടികളുടെ പേരുകൾ വായിച്ചുകൊണ്ട് ഫൗണ്ടേഷൻ കേരളമൊട്ടാകെ നടത്തിയ ‘ഗാസയുടെ പേരുകൾ’ എന്ന പരിപാടിയുടെ ഭാഗമായാണ് ഈ പ്രദർശനം.




