
കൂടരഞ്ഞി: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി അങ്ങാടിയിൽ ഐക്യദാർഢ്യ പ്രകടനം നടത്തി.
ഇന്ന് വൈകിട്ട് 6.30 ന് നടന്ന ചടങ്ങിൽ പാർട്ടിയുടെയും പോഷക സംഘടനകളുടെയും നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും സമ്മേളനം ആവശ്യപ്പെട്ടു.
RJD ന്യൂനപഷ സെൽ സംസ്ഥാന പ്രസിഡണ്ട് ശ്രീ.പി. എം.തോമസ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ജിമ്മി ജോസ് പൈമ്പിള്ളിൽ, പി. അമ്പ്ദുറഹിമാൻ മാസ്റ്റർ ,മുഹമ്മദ്കുട്ടി പുളിക്കൽ,മാത്യു വർഗീസ്,ജോളി പൊന്നംവരിക്കയിൽ,ജോളി പൈക്കാട്ട്,ജിൻസ് അഗസറ്റ്യൻ ,ജോർജ് വർഗീസ്,എം. ടി.തോമസ് മാസ്റ്റർ,വി.വി.ജോൺ സർ, സജി പെണ്ണാപറമ്പിൽ, മനു അബ്രാഹം,തോമസ് ബിനോജ്, സത്യൻ സി പനക്കച്ചാൽ,ഫ്രെഡി നെച്ചിക്കാട്ടിൽ,സുബി പൂക്കളത്തിൽ, ശിവൻ,സലാം സിപി, അഖിൽ കരിങ്കണ്ണിയിൽ, പ്രതീഷ് കമ്പിളിയിൽ, ഫെലിക്സ് സെബാസ്റ്റ്യൻ ,ഷിൻസി കെ ചെറിയാൻ, ബിജി തേക്കനാട്ട്, ഇന്ദുശ്രീ രവി, നസീറ ഷുക്കൂർ, ഷീബാ നേച്ചിക്കാട്ട്, ഷീബാ ബിജു, റോസ്മി മൈക്കിൾ,അബ്ദുൾഷുക്കൂർ കിഴക്കൻവീട്ടിൽ,എ. കെ.അബൂട്ടി, തുടങ്ങിയവർ സംസാരിച്ചു.



