
തൃശൂര്‍: അനര്‍ഹമായി പെന്ഷന് കൈപ്പറ്റിയെന്ന സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരായി ഉണ്ടായ പ്രചാരണത്തില്‍, പ്രതികരണവുമായി മുന്‍ എംഎല്‍എ പി ആര് കൃഷ്ണന്റെ മകന് അജിത്. മുന്‍ എംഎല്‍എയുടെ ഭാര്യയെന്ന നിലയില്‍ തന്റെ അമ്മയാണ് പെന്ഷന് കൈപ്പറ്റിയിരുന്നതെന്ന് അജിത പറഞ്ഞു്. പി കെ ശ്രീമതിയെന്നാണ് തന്റെ അമ്മയുടെ പേരെന്നും അജിത് കൂട്ടിച്ചേര്‍ത്തു..കുന്നംകുളം മുന്‍ എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന പി ആര് കൃഷ്ണന്. അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്രീമതി തൃശൂര്‍ പൂച്ചെട്ടിയിലെ റിട്ടയേഡ് അധ്യാപികയാണ്. ഭര്‍ത്താവ് എംഎല്‍എയായിരുന്നതിനാല്‍ അമ്മ മരിക്കുന്നതുവരെ പെന്ഷന് കൈപ്പറ്റിയിരുന്നു. 2020 ല്‍ അമ്മ മരിച്ചു. അതിനുശേഷം ആറു വര്‍ഷമായി ആരും പെന്ഷന് കൈപ്പറ്റുന്നില്ലെന്നും അജിത് പറഞ്ഞു.അമ്മയുടെ മരണ ശേഷം മരണസര്‍ട്ടിഫിക്കറ്റ് അടക്കം ബന്ധപ്പെട്ട് വകുപ്പിന് സമര്‍പ്പിക്കുകയും പെന്ഷന് ലഭിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തുവെന്നും അജിത് കൂട്ടിച്ചേര്‍ത്തു. പി കെ ശ്രീമതി ടീച്ചര്‍ക്ക് ഈ പെന്ഷന് വാങ്ങേണ്ട ആവശ്യമില്ലെന്നും ടീച്ചര്‍ക്കെതിരെയുള്ള രാഷ്ട്രീയ വിരോധമാകാം ഇത്തരം പ്രചാരണത്തിന് പിന്നിലെന്നും അജിത് പറഞ്ഞു.
https://youtu.be/qrH2RyVNjcM?si=XK8f8dnf8VeYeZ88




