
ചെന്നൈ: സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സര്‍ക്കാര്‍. യാത്രകള്‍ക്കിടെ ഹെഡ് ഫോണ്‍ ഉപയോഗിക്കാതെ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുകേട്ടും റീല്‍സ് കണ്ട് മറ്റ് യാത്രക്കാര്‍ ബുദ്ധിമുട്ടാക്കുന്ന രീതി് തടയിടുന്നതിന്റെ ഭാഗമായാണ് വിജയ് സര്‍ക്കാരിന്റെ ഈ നടപടി. നിയമലംഘകരില്‍ നിന്ന് ആയിരം രൂപ വരെ പിഴയിടാക്കുമെന്നാണ് ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. യാത്രയ്ക്കിടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള മൊബൈല്‍ ഉപയോഗിക്കരുതെന്നും യാത്രക്കാര്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഹെഡ്ഫോണ് ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.സംസ്ഥാനത്തെ 20,000ത്തോളം വരുന്ന സര്‍ക്കാര്‍ ബസുകളില്‍ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ബസുകളില്‍ മൂന്ന് മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം.




