KERALA
പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്

കോട്ടയം: പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക്.സ്വതന്ത്ര കൗണ്‍സിലറായ മായാ രാഹുല്‍ എല്‍ഡിഎഫ് പിന്തുണയോടെയും യുഡിഎഫില്‍ നിന്ന് റിയ ചീരാന്‍കുഴിയും ഇന്ന് മത്സരിക്കും. വിമത കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളതിനാല്‍ വിജയപ്രതീക്ഷയിലാണ് മായാ രാഹുല്‍. പാര്‍ട്ടി വിട്ട കൗണ്‍സിലര്‍മാര്‍ തിരികെ വരുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. പാലായില്‍ അവിശ്വാസം പാസായതിന് പിന്നാലെ ചെയര്‍പേഴ്സണായിരുന്ന ദിയ ബിനു പുളിക്കകണ്ടത്തിന്റെ സ്ഥാനം തെറിച്ചിരുന്നു. യുഡിഎഫ് ഭരണത്തിലുണ്ടായിരുന്ന പാലായില്‍ ഇടതുപക്ഷമാണ് അവിശ്വാസം കൊണ്ടുവന്നത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണക്കുകയും ചെയ്തതോടെയാണ്് അവിശ്വാസം പാസായത്.വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു. പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കകണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
https://youtu.be/Za6-W7_oeU8?si=_VeKg-CtUQ12YDrX




