കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ പെട്ടവര്‍ക്ക് ദ്രുതഗതിയില്‍ മികച്ച ചികിത്സ ലഭ്യമാക്കുവാന്‍ വിജകരമായും ഫലപ്രദമായും ഇടപെട്ട കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ജീവനക്കാരെ ധനലക്ഷ്മി ബാങ്ക് ആദരിച്ചു.
ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍ പി. പി., ഓപ്പറേഷന് വിഭാഗം ഡെപ്യൂട്ടി മാനേജര്‍ ശ്രീ. മിര്‍സാദ്, ഹെഡ് നഴ്സ് ശ്രീ. അരുണ്‍ എന്നിവര്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള ആദരമേറ്റുവാങ്ങി.
ധനലക്ഷ്മി ബാങ്ക് റീജ്യണല്‍ ഹെഡ് ശ്രീമതി കവിത, സീനിയര്‍ മാനേജര്‍ ശ്രീ. ഡേവിഡ് മോന്‍സി, ബ്രാഞ്ച് മാനേജര്‍ ദീപ, ആസ്റ്റര്‍ മിംസ് സി ഇ ഒ ശ്രീ. ഫര്ഹാന് യാസിന്, ഡെപ്യൂട്ടി സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, ചീഫ് നഴ്സിങ്ങ് ഓഫീസര്‍ ശ്രീമതി ഷീലാമ്മ ചീഫ് ഫിനാന്‍സ് ഓഫീസര്‍ അര്ജ്ജുന്, ചീഫ് ഓപ്പറേറ്റീവ് ഓഫീസര്‍ ശ്രീ.സമീര്‍ പി ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.