കോഴിക്കോട്: വയനാട് ചുരത്തില്‍ ഏഴാം വളവില്‍ ടോറസ് ലോറി യന്ത്രത്തകരാര്‍ മുലം കുടുങ്ങി ഏഴു മണിക്കൂര്‍ ഗതാഗതം ഭാഗികമായി തയസ്സപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സിമന്റുമായി വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഹൗസിംഗ് തകരാറായതോടെ വളവില്‍ കുടുങ്ങിയത്. താമരശേരി പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഒറ്റ വരിയായി വാഹനങ്ങള്‍ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. താമരശേരിയില്‍ നിന്ന് ക്രെയിനെത്തിച്ച് ലോറി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Related Articles
Check Also
Close-
കോഴിക്കോട്ജില്ലയില്‍ ഇന്ന് (03/08/20) 33 പേര്‍ക്ക് കോവിഡ്
August 3, 2020