KERALAlocalOtherstop news

സി എച്ചിന്റെ മകനല്ല, ഡി എന്‍ എ ടെസ്റ്റ് നടത്തണം, ഫെയ്‌സ്ബുക്കില്‍ മുനീര്‍ എം എല്‍ എക്കെതിരെ സൈബര്‍ ആക്രമണം

എന്‍ കെ പ്രേമചന്ദ്രന്‍ എം പിക്ക് കോവിഡ് എത്രയും വേഗം സമ്പൂര്‍ണമായി ഭേദമാകട്ടെ എന്ന് ആശംസിച്ച എം കെ മുനീര്‍ എം എല്‍ എക്കെതിരെ സൈബര്‍ ആക്രമണം.
ഷമീര്‍ചാലില്‍ ചാലില്‍ എന്ന പേരിലുള്ള എഫ് ബി എക്കൗണ്ടില്‍ നിന്ന് വന്ന കമെന്റാണ് വിവാദമായത്.
അതിങ്ങനെ ആയിരുന്നു: ഒരു കാര്യം ഉറപ്പിച്ചു പറയാം മുനീറേ നീ എന്റെ പ്രിയപ്പെട്ട സി എച്ച് ഇന്റെ മോന്‍ അല്ല. നിന്റെ ഉമ്മ നിന്നെ പറ്റിച്ചു. ഒരു ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ നോക്കൂ.
ഈ മോശം കമെന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സഭ്യമല്ലാത്ത കമെന്റിട്ട വ്യക്തിക്കെതിരെ എം എല്‍ എ നിയമ നടപടി സ്വീകരിക്കണമെന്ന കമെന്റുകള്‍ പോസ്റ്റിന് താഴെ നിറയുകയാണ്.
കോവിഡ് സ്ഥിരീകരിച്ച എന്‍ കെ പ്രേമചന്ദ്രനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പ് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close