താമരശേരി: അണ്ടോണയില്‍ പുഴയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണ വൃദ്ധയെ യുവാക്കള്‍ രക്ഷപ്പെടുത്തി. കല്‍പ്പറ്റ സ്വദേശി ഭാനുമതി.(70)നെയാണ് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഒരാള്‍ പുഴയില്‍ വീഴുന്നതായി കണ്ട സമീപത്തുണ്ടായിരുന്ന കുട്ടി ഫാത്തിമറെന അടുത്ത വീട്ടില്‍ അറിയിക്കുകയും അവര്‍ സമീപമുള്ള അങ്ങാടിയിലിരിക്കുകയായിരുന്ന യുവാക്കളെ വിവരമറിയിക്കുകയായിരുന്നു. ഓടിയെത്തിയ പി.രൂപേഷ്, പി.കെ. സാലി, എ.കെ.ഷമീര്‍, സാബിത്ത് അലി, പി.എന്‍.ജലീല്‍ , അസീസ് മേക്കോത്ത്കണ്ടിയും നാട്ടുകാരും ചേര്‍ന്നാണ് ഭാനുമതിയെ രക്ഷപ്പെടുത്തി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണ്ടോണയിലുള്ള മകള്‍ അരീക്കല്‍ ശ്രീജയുടെ വീട്ടില്‍ വന്നതായിരുന്നു ഭവാനി.