ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കൊവിഡ് ബാധിച്ച് മരിക്കുന്ന കര്‍ണാടകയിലെ രണ്ടാമത്തെ പാര്‍ലമെന്റംഗമാണ് സുരേഷ് അംഗഡി.
സെപ്തംബര്‍ പതിനൊന്നിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സഹമന്ത്രി ചികിത്സയില്‍ പ്രവേശിച്ചിരുന്നു. കര്‍ണാടക ബെളഗാവില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് അംഗഡി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.