കോഴിക്കോട്: വിവിധ പ്രകൃതി ദുരന്തങ്ങളാൽ തകർന്നടിഞ്ഞ കർഷക ജനത ഉദ്യോഗസ്ഥ ഭരണകൂട ഭീകരതയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം ആരംഭിക്കുന്നു. ഇതിന് തുടക്കം കുറിച്ചു കൊണ്ടുള്ള “കർഷക പടപ്പുറപ്പാട് ” 28 ന് തിങ്കളാഴ്ച നടക്കും.പൂഴിത്തോടു നിന്ന് ആരംഭിക്കുന്ന പരിപാടി താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നയിക്കും.കോഴിക്കോട്, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ കർഷക രക്ഷാസമിതി നേതാക്കൾക്കൊപ്പം 100 കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആയിരങ്ങൾ പങ്കെടുക്കും.
വയനാട് പൊഴുതനയിൽ നിന്നും ആരംഭിക്കുന്ന രണ്ടാം ജാഥയോടൊപ്പം അടിവാരത്ത് സമാപിക്കും. മത രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക സംഘടനാ നേതാക്കൾ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ സംയുക്ത കർഷക സമതി ചെയർമാൻ ജിതേഷ് മുതുകാട്, ഒ.ഡി തോമസ്, ആവള ഹമീദ്, ജോർജ് കുംബ്ലാനി, ബേബി കാപ്പുകാട്ടിൽ എന്നിവർ പങ്കെടുത്തു.