കണ്ണൂർ: പുഴയില്‍ ചാടിയ ബന്ധുവായ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വളപട്ടണം പുഴയില്‍ ഒഴിക്കില്‍പെട്ടു മരിച്ച പ്രാദേശിക മാധ്യമപ്രവര്ത്തകന് ഏച്ചിലാംപാറയിലെ കെ.വി. വിജിത് (33)ന്റെ കുടുംബത്തെ സഹായിക്കാന്‍ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.ആര്.എം.യുവിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 1 ലക്ഷം രൂപയുടെ ധനസഹായം വിജിത്തിന്റെ കുടുംബത്തിന് കൈമാറി. വിജിത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ. ബാലഗോപാലന് ധനസഹായം വിജിത്തിന്റെ മാതാവിനു കൈമാറി.
കെ.ആര്.എം.യു സംസ്ഥാന സെക്രട്ടറി പീറ്റര്‍ ഏഴിമല, സംസ്ഥാന കമ്മിറ്റിയംഗം ടി.വി. വിജയന്, ജില്ലാ സെക്രട്ടറി ടി.പി. മനോജ്, ചെറുപുഴ മേഖലാ പ്രസിഡൻറ് ജയിംസ് ഇടപ്പള്ളി സെക്രട്ടറി ജിനോ ഫ്രാന്‍സിസ്, ജില്ലാ കമ്മറ്റി അംഗം ലിജോ ജോൺ മാധ്യമപ്രവര്ത്തകന് പെരിങ്ങോം ഹാരിസ്, പാടിയോട്ടുചാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വി. കുഞ്ഞമ്പുനായര്‍ എന്നിവരും സംബന്ധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ‘ പൊതുപ്രവര്‍ത്തകരും, വിവിധ സ്ഥാപനങ്ങളും ധനസഹായം നല്കി സഹകരിച്ചു.