KERALAPoliticstop news

സർക്കാറിനെതിരായ സമരം നിർത്തില്ല ! കെ. സുരേന്ദ്രൻ

കൊച്ചി: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ സർക്കാറിനെതിരായ സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷിയോ​ഗത്തിൽ ബി.ജെ.പി നിലപാട് വ്യക്തമാക്കുമെന്നും സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. കർഷകരെ തെറ്റിദ്ധരിപ്പിച്ച് മോദി സർക്കാറിനെതിരെ സമരം നടത്തുന്ന സി.പി.ഐ.എമ്മിന്റെ ഇരട്ടത്താപ്പ് പുറത്ത് വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് പ്രത്യക്ഷസമരങ്ങൾ നിർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ അഴിമതികൾക്കെതിരെ ആൾക്കൂട്ടമില്ലാതെ സമരം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

കേരളത്തിലെ രോ​ഗവ്യാപനത്തിന് അക്രമസമരങ്ങൾ കാരണമായെന്ന വിമർശനം ശക്തമായ പശ്ചാത്തലത്തിനാണ് യു.ഡി.എഫ് തീരുമനം. കേരളത്തിലെ നിലവിലെ സാഹചര്യം ബോധ്യപ്പെട്ടെന്നും ചെവ്വാഴ്ചത്തെ സർവ്വ കക്ഷിയോ​ഗത്തിൽ പങ്കെടുക്കമെന്നുമാണ് യു.ഡി.എഫ് ഇന്നലെ വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close