KERALAlocaltop news

മാണി സാറിനെ പിന്നിൽനിന്ന് കുത്തിയ ഇടതുപക്ഷത്തിനൊപ്പം ജോസ് കെ മാണി ചേരുന്നത് ആത്മഹത്യാപരം – മാത്യു സ്റ്റീഫൻ എക്സ് എം എൽ എ

കോഴിക്കോട്: കെ എം മാണി സ്നേഹിച്ച ജനങ്ങളോടും കൃഷിക്കാരോടും കാണിക്കുന്നഈ വഞ്ചന അദ്ദേഹത്തിന്റെ ആത്മാവ് പോലും ക്ഷമിക്കില്ലെന്ന് മുൻ എംഎൽഎ മാത്യു സ്റ്റീഫൻ.

പതിമൂന്ന് ബഡ്ജറ്റ്റിലൂടെ കൃഷിക്കാരുടെ ആത്മാഭിമാനം ഉയർത്തിപിടിച്ച പ്രഖ്യാപനങ്ങൾ നടത്തിയപ്പോൾ, ഇടതുപക്ഷവും കർഷകവിരുദ്ധരും അദ്ദേഹത്തെ അമ്പെയ്ത് വീഴ്ത്താൻ ആണ് ശ്രമിച്ചിട്ടൊളത്.

നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കുവാൻ ചെന്നപ്പോൾ അതിനെ തടയുകയും, മർദിക്കാൻ പോലും തയാറാകുകയും ചെയ്തവർ ഇന്ന് ജോസ് കെ മാണിയോട് കാണിക്കുന്ന സ്നേഹം കാപട്യമാണ്.

കെ എം മണിയെ കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായി ചിത്രീകരിക്കുകയും കൃഷിക്കാരുടെ ഹൃദയങ്ങളിൽനിന്നും അദ്ദേഹത്തെ പറിച്ചെറിയാൻ ശ്രമിക്കുകയും ചെയ്തവർ ഇന്ന് നടത്തുന്ന രാഷ്ട്രീയ നാടകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണ്.

കേരളത്തിന്റെ വികസനത്തിന്‌ വേണ്ടിയും കൃഷിക്കാരന്റെ നന്മക്കുവേണ്ടിയും മാണി സാറിനോട് ചേർന്നുനിന്ന് പോരാട്ടങ്ങൾക്കു നേതൃത്വം കൊടുത്തിട്ടുള്ള പി ജെ ജോസഫ്നെ പോലും പുലഭ്യം പറയുന്നവർ ചരിത്രം പഠിക്കാത്തവരാണ്. കേരളത്തിന് വേണ്ടിയും കൃഷിക്കാർക്കു വേണ്ടിയും കേരള കോൺഗ്രസ്‌ പാർട്ടിയുടെ നേതാവ് എന്ന നിലയിൽ പി ജെ ജോസഫ് നടത്തുന്ന പോരാട്ടങ്ങൾക്ക് പാർട്ടികെന്നും ശക്തി പകർന്നുകൊടുത്ത മാണി സാറും ഒപ്പം ഉണ്ടായിരിക്കും എന്ന് മാത്യു സ്റ്റീഫൻ പ്രസ്ഥാവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close