localPoliticstop news

സമര ഇന്ത്യയുടെ കരുത്തുവുക എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി..

കോഴിക്കോട‌്: സ്വജീവൻ മറന്നും കോവിഡ‌് രോഗികൾക്കായി നിസ്വാർത്ഥ സേവനം തുടരുന്ന ഇൻസാഫ‌് സിബിലിനെ അംഗമാക്കി കൊണ്ട‌് ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. 4.6 ലക്ഷം അംഗങ്ങളെ ചേർക്കാനാണ് ഡിവൈഎഫ്ഐ തീരുമാനം. 15 മുതൽ 23 വരെയാണ് ഈ വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നത്.
കോവിഡ‌് തുടക്കം മുതൽ കോവിഡ‌് കെയർ സെന്ററുകളിലും രോഗികളെ പരിശോധനയ‌്ക്ക‌് ‌എത്തിക്കുന്നതിലും , കോവിഡ് ബാധിച്ച് മരണമടഞ്ഞ അറുപതോളം പേരുടെ സംസ്ക്കാരത്തിന് സന്നദ്ധപ്രവർത്തകനായി മുന്നിലുണ്ട‌് ചക്കും കടവ് സ്വദേശിയായ ഇൻസാഫ‌്. മാസങ്ങളോളം വീട്ടിൽ പോലും പോകാതെയായിരുന്നു സേവനം.
ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഇൻസാഫിന‌് അംഗത്വം നൽകി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ് ക്യാമ്പയിൻ ഉദ‌്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ഷിജിത്ത്, ജില്ല കമ്മിറ്റിയംഗങ്ങളായ എം വി നീതു, എം വൈശാഖ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close