കോവിഡ് രോഗ ബാധ തന്നെ വളരെയധികം തളര്‍ത്തി. എന്നാല്‍, കോണ്ടിനെന്റല്‍ ആശുപത്രി അധികൃതര്‍ നല്‍കിയ പിന്തുണ തിരിച്ചുവരാനുള്ള കരുത്ത് പകര്‍ന്ന് നല്‍കുന്നതായി – നടി തമന്ന ഭാട്ടിയ കോവിഡ് അനുഭവം പങ്കിടുന്നു.
ഹൈദരാബാദില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്ന ആരോഗ്യ സംബന്ധമായ അസ്വസ്ഥതകള്‍ നേരിട്ടതോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. ആഗസ്റ്റില്‍ തമന്നയുടെ അച്ഛനും അമ്മയും കോവിഡ് ബാധിതരായിരുന്നു.
ഐസൊലേഷനില്‍ കഴിയുമ്പോള്‍ വല്ലാതെ അവശത അനുഭവപ്പെട്ടിരുന്നു. എന്നാല്‍, മനസിന് കരുത്ത് പകരുന്ന വാക്കുകളും കരുതലുമായി ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും ഒപ്പം നിന്നു. അവരോടെനിക്ക് അങ്ങേയറ്റത്തെ കടപ്പാടുണ്ട് – തമന്ന പറഞ്ഞു.