കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 9 മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ ഡിവൈഎഫ്ഐ നേതൃത്വത്തില്‍ തുടങ്ങിയ പ്ലാസ്മാദാന ക്യാമ്പ് തുടരുന്നു.
ഡിവൈഎഫ്ഐ ജില്ല കമ്മറ്റിയംഗം ഇ.അരുണ്‍, തിരുവമ്പാടി ബ്ലോക്ക് കമ്മറ്റി അംഗം അഖില്‍ കെ പി .ആഷിഖ്, ഇര്‍ഷാദ് എന്നിവര്‍ ബുധനാഴ്ച പ്ലാസ്മ ദാനം ചെയ്തു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കോവിഡ് പോസിറ്റീവായവരാണിവര് ചികിത്സയ്ക്ക് ശേഷം നെഗറ്റീവായി ഒരു മാസമായപ്പോള്‍ തന്നെ പ്ലാസ്മ ദാനത്തിന് തയ്യാറാവുകയായിരുന്നു.
പ്ലാസ്മ ദാനം ചെയ്തവര്‍ക്ക് ഡോ.അര്‍ച്ചന രാജന് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി വി.വസീഫ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.