കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി പ്രതിക്കനുകൂലമായി പെരുമാറുന്നു എന്നാരോപിച്ചാണ് ഹര്‍ജിയെന്ന് വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിയായ നടന് ദിലീപിന്റെ അഭിഭാഷകന് അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ കോടതി ഇടപെട്ടില്ലെന്നും തനിക്കനുകൂലമായി ഫെയ്സ്ബുക്ക് പോസിറ്റിട്ടതിന് കേസിലെ സാക്ഷിയായ നടിയെ കോടതി അധിക്ഷേപിച്ചെന്ന് അറിയാന്‍ സാധിച്ചെന്നും ഇരയായ നടി ഹര്‍ജിയില്‍ ബോധിപ്പിച്ചു.