കോഴിക്കോട്: മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ തിരുവസാടി എംഎല്‍എയുമായിരുന്ന സി. മോയിന്‍കുട്ടി അന്തരിച്ചു.
അർബുദ ബാധയെ തുര്‍ന്ന് മൂന്ന് മാസമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 9ന് സ്വവസതിയിലായിരുന്നു അന്ത്യം. 1996 ല്‍ കൊടുവള്ളിയില്‍ നിന്നും 2001 ലും 2011 ലും തിരുവമ്പാടിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി, ഖജാന്‍ജി, അണ്ടോണ മഹല്ല് മുത്തവല്ലി, ഒടുങ്ങാക്കാട് മക്കാം ട്രസ്റ്റ് പ്രസിഡന്റ്, താമരേശരി ടൗണ്‍ കുന്നിക്കല്‍ പളളിക്കമ്മറ്റി പ്രസിഡന്റ്, കേരളാ സ്റ്റേറ്റ് റൂറല്‍ ഡവലപ്പ്മന്റ് ബോര്‍ഡ് അംഗം, കെഎസ്ആര്‍ടിസി അഡൈ്വസറി ബോര്‍ഡ് അംഗം താമരശേരി സിഎച്ച് സെന്റര്‍ പ്രസിഡന്റ്, തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പിതാവ് : പരേതനായ പി.സി. അഹമ്മദ് കുട്ടി ഹാജി. മാതാവ് : കുഞ്ഞിമാച്ച, ഭാര്യ: പയേരി കദീജ, മക്കള്‍ : അന്‍സാര്‍ അഹമ്മദ്, മുബീന, ഹസീന . മരുമക്കള്‍ :എംപി മുസ്തഫ (അരീക്കോട്),എന്‍.സി അലി (നരിക്കുനി ) യു.സി.ആയിഷ. സഹോദരങ്ങള്‍ : പി.സി.അബ്ദുല്‍ ഹമീദ് (റിട്ട: ഇഎസ്.ഐ കമീഷണര്‍ )പി സി ഉമ്മര്‍ കുട്ടി (ഗ്ലാസ് ഹൗസ് താമരശ്ശേരി ) പി. സി അബ്ദുല്‍ റഷീദ് (ആര്‍കിടെക് കോഴിക്കോട് ) അബ്ദുള്‍ നാസര്‍ ഓടങ്ങല്‍(വേവ്സ് സലൂണ്‍) ആയിശു നെരോത്ത്, റാബിയ മേപ്പയ്യൂര്‍, നസീമ പെരിന്തല്‍മണ്ണ.
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് നടക്കും.