അടിവാരം: ചുരത്തില്‍ യന്ത്രത്തകരാര്‍ മൂലം ലോറി കുടുങ്ങി മൂന്ന് മണിക്കൂര്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു. ഒമ്പതാം വളവിന് താഴെ റോഡില്‍ വീതി കുറഞ്ഞ ഭാഗത്തായാണ് ഉച്ചക്ക് മൂന്നിന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. വീതി കുറഞ്ഞ ഭാഗമായതിനാല്‍, അരികിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്തവിധം ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഭാഗത്ത് തളിപ്പുഴ വരെയും താഴെ അടിവാരം വരെയും വാഹനങ്ങള്‍ കുരുങ്ങിക്കിടന്നു. താമരശേരിയില്‍ നിന്ന് ക്രെയിന്‍ എത്തിച്ച് വൈകുന്നേരംം ആറിനാണ് ലോറി മാറ്റി ഗതാഗതം പുനരാരംഭിച്ചത്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടന്നതിനാല്‍ ലോറി മാറ്റിയിട്ടും ഗതാഗതം സുഗമമായിട്ടില്ല. താമരശേരി ട്രാഫിക് പോലീസും ചുരം സംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.