തിരുവനന്തപുരം: നവംബര്‍ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി മുന്നറിയിപ്പ് നല്കി.
അതേസമയം പാല്, പത്രം, ടൂറിസം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും . തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ല.
സംസ്ഥാനത്ത് ഒരുകോടി അറുപത് ലക്ഷം പേര് പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ അറിയിചു .
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരായാണ് ഐഎന്‍ടിയുസി,
സിഐടിയു, എഐടിയുസി അടക്കമുള്ള 10 സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്നത്.