KERALAlocaltop news

ബിന്ദു അമ്മിണിയുടെ നഗ്നചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

പിടിയിലായത് കാസർഗോഡ് സ്വദേശി

കൊയിലാണ്ടി.: ശബരിമല ദർശനം നടത്തി വിവാദമായ ബിന്ദു അമ്മിണിയുടെ പടം മോർഫ് ചെയ്ത് വാട്സ്ആപ്പിലൂടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ .കാസർകോട് ചെറുവത്തൂർ പുതിയപുരയിൽ മഹേഷ് കുമാർ (37 ) നെയാണ് കൊയിലാണ്ടി ഇൻസ്പെക്ടറും         സംഘവും അറസ്റ്റ് ചെയ്തത്. താൻ കൊടുത്ത പരാതിയിൽ കൊയിലാണ്ടി പോലീസ് പ്രതിയെ പിടികൂടുന്നില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ തിങ്കളാഴ്ച രാവിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു.  കേരളപോലീസ് ആക്ടിലെ 302/500/67 വകുപ്പ്   പ്രകാരമാണ് കേസെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close