കോഴിക്കോട് : പഞ്ചാബിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ മിഥുൻ സത്യന് നാടിന്റെ അന്ത്യാഞ്ജലി.
ഫിറോസ്പൂരിൽ പരിശീലനത്തിനു പോകുമ്പോൾ ട്രക്ക് മറിഞ്ഞാണ് ബദിരൂർ തലാപ്പാത്തിൽ മീത്തൽ സത്യന്റെ മകനായ ലാൻസ് നായിക് മിഥുൻ സത്യൻ (24)മരിച്ചത്.
ജില്ലാ കലക്ടർ സാംബശിവറാവു കക്കോടി ബദിരൂരിലെ
വസതിയിലെത്തി
പുഷ്പചക്രം സമർപ്പിച്ചു.
അഞ്ച് വർഷമായി സൈന്യത്തിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു.
മാതാവ് വസന്ത, ഏക സഹോദരൻ അതുൽ ജമ്മു കശ്മീരിൽ സൈനികനാണ്.
ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു.