കോഴിക്കോട് : ചെറുവണ്ണൂർ കുണ്ടായിത്തോട് ദേശീയപാതയോരത്ത് വൻ തീപിടുത്തം. കാർ ഷോറൂമിന് സമീപത്തെ ആക്രി കടയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ ആണ് തീപിടുത്തമുണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപടർന്നത്. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലയിലെ 24 ഫയർ യൂണിറ്റുകളും മലപ്പുറത്തു നിന്നുള്ള ഒരു യൂണിറ്റുകളും എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. കോർപ്പറേഷന്റെ മാലിന്യം വേർതിരിക്കുന്ന സ്ഥലമാണ്.ജനവാസ കേന്ദ്രമല്ലെങ്കിലും വ്യാപാര സ്ഥാപനങ്ങൾ ധാരമുള്ള സ്ഥലമാണ്. മന്ത്രി എ.കെ ശശീന്ദ്രൻ, മേയർ ബീന ഫിലിപ്പ് ജില്ലാാ കലക്ടർ സാംബശിവ റാവു എന്നിവർ സ്ഥലത്തെത്തി. ഇത്രയേറെ പ്ലാസ്റ്റിക്ക് സൂക്ഷിച്ചത് സംബന്ധിച്ചും, ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചും അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
Related Articles
July 10, 2021
142
പൊതു വിദ്യാഭ്യാസത്തിൻ്റെ ലോകോത്തര നിലവാരം കാലഘട്ടത്തിൻ്റെ അനിവാര്യത; മന്ത്രി അഹമ്മദ് ദേവർ കോവിൽ
August 12, 2021
197