KERALAtop news

സി.എച്ച് ഹരിദാസ് ഫൗണ്ടേഷൻ പുരസ്കാരം എം.എൽ.എ എ. പ്രദീപ് കുമാറിനും ബേപ്പൂർ പോർട്ട് ഓഫീസർ കെ.അശ്വനി പ്രതാപിനും.

കോഴിക്കോട്: കേരള രാഷ്ടീയത്തിൽ യുവതലമുറയ്ക്ക് എന്നും മാതൃകയാക്കാവുന്ന സി.എച്ച് ഹരിദാസിന്റെ സ്മരണ നിലനിർത്താനും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനും ഉദ്ദേശിച്ച് രൂപവത്കരിച്ച സി.എച്ച് ഹരിദാസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരത്തിന് കോഴിക്കോട് നോർത്ത് എം.എൽ.എ എ പ്രദീപ് കുമാറും ബേപ്പൂർ പോർട്ട് ഓഫീസർ കെ.അശ്വനി പ്രതാപം അർഹരായി.
ഫിബ്രവരി അവസാനവാരം കോഴിക്കോട് ടാഗോർ സെന്റെനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കഴിഞ്ഞ പത്ത് വർഷമായി കോഴിക്കോട് ജില്ലയിലെ ആരോഗ്യ വിദ്യാഭ്യാസ രംഗമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് എ.പ്രദീപ് കുമാറിന് പുരസ്കാരം നൽകുന്നത്.
ബേപ്പൂർ പോർട്ട് ഓഫീസർ എന്ന നിലയിൽ കഴിഞ്ഞ പ്രളയകാലത്ത് തുറമുഖ വകുപ്പിലെ ജീവനക്കാരെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് തീരദേശ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയത്നിക്കുകയും ചെയതതിനാണ് കെ.അശ്വിനി പ്രതാപിന് പുരസ്കാരം നൽകുന്നത്.
വാർത്താ സമ്മേളനത്തിൽ സി.എച്ച് ഹരിദാസ് ഫൗണ്ടേഷൻ പ്രസിഡണ്ട് ഡോ.പി.പി പ്രമോദ് കുമാർ,സെക്രട്ടറി സി.പി ഹമീദ്,ട്രഷറർ എ.എ സവാദ്,ജോ.സെക്രട്ടറി വി.ഹാരിസ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close