HealthKERALAtop news

കൊവിഡ് കേസുകള്‍ ഉയരുന്നു, പോലീസ് രംഗത്തിറങ്ങും, വിവാഹ ചടങ്ങുകള്‍ക്ക് നൂറ് പേര്‍ മാത്രം, സ്ഥിതി ഗുരുതരമാകും!

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌കും നിര്‍ബന്ധമാക്കും. വിവാഹ ചടങ്ങുകളില്‍ ഒരു കാരണവശാലും നൂറിലധികം പേര്‍ ഒത്തുകൂടാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി.
നിരീക്ഷണത്തിന് പോലീസിനെ രംഗത്തിറക്കും. നിലവില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കാണ് നിരീക്ഷണ ചുമതലയുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close