കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ ഫ്രീ ഇന്‍ പദ്ധതിയിലൂടെ നിര്‍ധനരായവര്‍ക്ക് സി ടി സ്‌കാന്‍ സൗജന്യമായി നിര്‍വഹിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും ആസ്റ്റര്‍ മിംസ് ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് സൗജന്യ സി ടി സ്‌കാന്‍ ലഭ്യമാക്കുന്ന ആസ്റ്റര്‍ ഫ്രീ ഇന്‍ പദ്ധതി നടപ്പിലാക്കുന്നത്.
ഡോക്ടറുടെ കുറിപ്പ്, ആധാര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വ്യക്തിയാണെന്ന് തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ആവശ്യമായ രേഖകള്‍. 2021 ഡിസംബര്‍ 11 വരെയാണ് ഈ സേവനം ലഭ്യമാകുക.
കണ്ണൂര്‍, ആസ്റ്റര്‍, കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലും ഈ സൗജന്യം ലഭ്യമാണ്. പത്രസമ്മേളനത്തില്‍ ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, റേഡിയോളജി വിഭാഗം മേധാവി ഡോ കെ ജി രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ഫ്രീ ഇന്‍ പദ്ധതി ബുക്കിംഗിന് വിളിക്കേണ്ട നമ്പര്‍ : 9446853356