KERALAtop news

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തല്‍ നടക്കാത്ത വകുപ്പുകളിലാകും തീരുമാനം ബാധകമാവുക.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇരുന്നൂറിലധികം താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു. താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുകയാണ്. അര്‍ഹതയില്ലാത്തവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close