മലപ്പുറം : രാജ്യം മുഴുവൻ ബി ജെ പി സൃഷ്ടിച്ച വർഗീയ വിഭജന അജണ്ടയിലൂടെ നീങ്ങിയിരുന്നപ്പോൾ അതിനെതിരെ നിലകൊണ്ട നമ്മുടെ കേരളവും ഇപ്പോൾ അതിവേഗം ധ്രുവീകരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പടുക്കുമ്പോൾ കൃത്യവും വിപുലവുമായ രാഷ്ട്രീയ സംവാദങ്ങൾക്ക് വേദിയായിരുന്ന കേരളത്തിൽ ഇപ്പോൾ വ്യത്യസ്ഥമായൊരു അന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു. വിവിധ പാർട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ നയനിലപാടുകളും വികസനകാഴ്ചപാടുകളും ചർച്ച ചെയ്യപ്പെടേണ്ട സ്ഥാനത്ത് ഹിന്ദുത്വ പ്രീണത്തിന്റെയും ന്യൂനപക്ഷ അപരവൽക്കരണത്തിന്റെയും ധ്രുവീകരണ അജണ്ടയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ മാറിയിരിക്കുന്നു. ഇരുമുന്നണികളും ബി ജെ പിയെ വളർത്തികൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്.ഈ മഹാവിപത്തിനെതിരെ ഒന്നിച്ച് നിൽക്കാൻ ,ജനങ്ങളെ സജ്ജമാക്കുക എന്ന മഹാദൗത്യം ഏറ്റടുത്തതുകൊണ്ട് എസ് ഡി പി ഐ ” ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ ” എന്ന സന്ദേശമുയർത്തി 2021 ഫെബ്രുവരി 21 മുതൽ മാർച്ച് 5 വരെ പഞ്ചായത്ത് തല കാൽനടയാത്രകൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജാഥയുടെ സംസ്ഥാന തല ഉദ്ഘാടനം എസ് ഡി പി ഐ ദേശീയ സെക്രട്ടറി ഡോ: തസ്ലീം അഹമ്മദ് റഹ്മാനി 2021 ഫെബ്രുവരി 20 വൈകുന്നേരം 4:30 ന് മലപ്പുറത്ത് നിർവഹിക്കുന്നതാണ്.കുന്നുമ്മൽ വാരിയംകുന്നത്ത് സ്മാരക വേദിയിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിക്കുകയും , ജനറൽ സെക്രട്ടറിമാരായ റോയ് അറക്കൽ ,പി അബ്ദുൽ ഹമീദ് ,ട്രഷറർ അജ്മൽ ഇസ്മായിൽ ജില്ലാ പ്രസിഡണ്ട് സി പി എ ലത്തീഫ് എന്നിവർ സംസാരിക്കും.
മുസ്തഫ കൊമ്മേരി (സംസ്ഥാന സെക്രട്ടറി) ജലീൽ നീലാമ്പ്ര സംസ്ഥാന സമിതി അംഗം)അഡ്വ. എ എ റഹീം (സംസ്ഥാന സമിതി അംഗം)
ടി എം ഷൗക്കത്ത് (ജില്ലാ സെക്രട്ടറി) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.