KERALAPoliticstop news

സി പി എം സ്ഥാനാര്‍ഥി നിര്‍ണയം: സാധ്യതാ പട്ടിക ഇങ്ങനെ (വീഡിയോ കാണാം)

വീഡിയോ : കോഴിക്കോട് നോര്‍ത്തില്‍ 15 വര്‍ഷമായി പ്രദീപ് കുമാര്‍ ചെയ്തതിനെ കുറിച്ച് രഞ്ജിത്തിന് പറയാനുള്ളത്‌

സി പി എമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടേറിയറ്റുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. ഇങ്ങനെ തയ്യാറാക്കുന്ന പട്ടിക വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിടും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാലും ഈ പട്ടികയിലെ പേരുകള്‍ ജില്ലാ കമ്മിറ്റികളിലേക്ക് ചര്‍ച്ചയ്ക്ക് വെക്കും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലാ കമ്മിറ്റികളുടെ യോഗം.

ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ദേശങ്ങള്‍ :

കോഴിക്കോട് : കോഴിക്കോട് നോര്‍ത്ത് – എ പ്രദീപ്കുമാര്‍ എം എല്‍ എ, കോഴിക്കോട് സൗത്ത് – സി പി മുസാഫര്‍ അഹമ്മദ്, പേരാമ്പ്ര – മന്ത്രി ടി പി രാമകൃഷ്ണന്‍, ബേപ്പൂര്‍ – പി എ മുഹമ്മദ് റിയാസ്, കൊയിലാണ്ടി – കെ ദാസന്‍ എം എല്‍ എ/ എം മെഹബൂബ്, തിരുവമ്പാടി – ഗിരീഷ് ജോണ്‍, ബാലുശ്ശേരി – കെ എം സച്ചിന്‍ദേവ്, ഇ രമേശ് ബാബു, കുറ്റിയാടി – കെ പി കുഞ്ഞമ്മദ് കുട്ടി.

തൃശൂര്‍ : ഇരിങ്ങാലക്കുട – കെ ആര്‍ വിജയ, ആര്‍ ബിന്ദു, മണലൂര്‍ – മുരളി പെരുനെല്ലി, വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി, ഗുരുവായൂര്‍ – ബേബി ജോണ്‍, പുതുക്കാട് – കെ കെ രാമചന്ദ്രന്‍.

തിരുവനന്തപുരം : ആറ്റിങ്ങല്‍ – ഒ എസ് അംബികാ കുമാരി, നേമം – വി ശിവന്‍കുട്ടി, കഴക്കൂട്ടം – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വര്‍ക്കല – വി ജോയി, വാമനപുരം – ഡി കെ മുരളി, വട്ടിയൂര്‍ക്കാവ് – വികെ പ്രശാന്ത്, പാറശ്ശാല – സി കെ ഹരീന്ദ്രന്‍, കാട്ടാക്കട, ഐ ബി സതീഷ്, നെയ്യാറ്റിന്‍കര, കെ ആന്‍സലന്‍.

വയനാട് : മാനന്തവാടി – ഒ ആര്‍ കേളു എം എല്‍ എ, സുല്‍ത്താന്‍ബത്തേരി – എം എസ് വിശ്വനാഥന്‍, ടി കെ രമേശ്, എ എം പ്രസാദ്.

കോട്ടയം : കോട്ടയം – അഡ്വ അനില്‍കുമാര്‍, ടി ആര്‍ രഘുനാഥന്‍, ഏറ്റുമാനൂര്‍ – കെ സുരേഷ് കുറുപ്പ്, വി എന്‍ വാസവന്‍, പുതുപ്പള്ളി -ജെയ്ക് സി തോമസ്, കെ എം രാധാകൃഷ്ണന്‍.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close