Businesstop news

ഫോര്‍എവര്‍മാര്‍ക്ക് ഐക്കണ്‍ ഡമയണ്ട് കളക്ഷന്‍ അവതരിപ്പിച്ചു

കൊച്ചി: ഡി ബിയേഴ്സ് ഗ്രൂപ്പിന്റെ ഡമയണ്ട് ബ്രാന്‍ഡ് ആയ ഫോര്‍എവര്‍മാര്‍ക്ക് ഐക്കണ്‍ കളക്ഷന്‍ അവതരിപ്പിച്ചു. 62 പീസ് ഉള്ള ശേഖരത്തില്‍ 18 കാരറ്റ് വെളള, മഞ്ഞ, റോസ് ഗോള്‍ഡ് നിറത്തില്‍ കമ്മലുകള്‍, ചിക് കഫ് ലിങ്കുകള്‍, വളകള്‍, മോതിരവും പെന്‍ഡന്റുകളും അടങ്ങിയിട്ടുണ്ട്. വര്‍ണാഭമായ ഇനാമല്‍ വര്‍ക്കുകള്‍, ഓര്‍ണേറ്റ് ഓപണ്‍ വര്‍ക്ക്, പെവ് സെറ്റ് ഡയമണ്ടുകള്‍, വിവിധ ഡയമണ്ട് രൂപങ്ങള്‍ എന്നിവയടങ്ങിയ ഫോര്‍ എവര്‍ ഐക്കണ്‍ ശേഖരം വ്യത്യസ്തമായതാണ്. ഓരോ ആഭരണവും അപൂര്‍വ്വ ഡയമണ്ടുകളില്‍ നിന്നു കടഞ്ഞെടുക്കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് ഇവ ഓണ്‍ലൈനായി പരിശോധിക്കുകയും അതിനു ശേഷം ഷോറൂമുകള്‍ സന്ദര്‍ശിക്കുകയും ചെയ്യാം. ഫോറെവര്‍മാര്‍ക്കിന്റെ ഇന്ത്യയിലെമ്പാടുമുള്ള റീട്ടെയിലര്‍മാരിലൂടെ പുതിയ ശേഖരം ലഭ്യമാണ്.

ഫോര്‍എവര്‍മാര്‍ക്ക് ഐക്കണ്‍ ശേഖരം ഏറെ സവിശേഷമായതും അമൂല്യമായതുമാണ് ഡി ബിയേര്‍സ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ സച്ചിന്‍ ജെയിന്‍ പറഞ്ഞു. ഡയമണ്ടുകളെ ആധുനീകമായ ആഭരണങ്ങളായി അവതരിപ്പിക്കുകയാണു ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close