localtop news

യുവകലാസാഹിതിയുടെ ദീർഘകാല സാരഥിയായിരുന്ന മണിയൂർ.ഇ.ബാലൻ മാഷ് വിടവാങ്ങി.

കൊയിലാണ്ടി: പ്രശസ്ത സാഹിത്യകാരനും കമ്മ്യൂണിസ്റ്റും അധ്യാപകനുമായ മണിയൂർ ഇ.ബാലൻ (83) അന്തരിച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന പ്രസിഡന്റാണ്.ശനിയാഴ്ച പുലർച്ചെ തിക്കോടിയിലെ വസതിയിലായിരുന്നു അന്ത്യം. ചുടല, ഇവരും ഇവിടെ ജനിച്ചവർ, എത്രയും പ്രിയപ്പെട്ടവർ,തെരുവിന്റെ തീപ്പൊരി ,ചങ്കൂറ്റം, മുന്നേറ്റം തുടങ്ങിയവ പ്രധാന നോവലുകളാണ്. ആനുകാലികങ്ങളിൽ ഉൾപ്പടെ നിരവധി കഥകളും നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മണിയൂർ യു.പി, നടുവണ്ണൂർ സൗത്ത് മാപ്പിള എൽ .പി 1 ഉണ്ണികുളം ഗവ.യു.പി, പള്ളിക്കണ്ടി ഗവ.എൽ.പി, പയ്യോളി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1993-ൽ റിട്ടയർ ചെയ്തു.വടകര മണിയൂർ എരവത്ത് പുത്തൻവീട്ടിൽ കണാരൻ – മാക്കം ദമ്പതികളുടെ മകനാണ്. ഭാര്യ: പി. ജാനകി (റിട്ട. ഹെഡ്മിസ്ട്രസ് ), ബിന്ദു ( വാകയാട് ഹൈസ്കൂൾ അധ്യാപിക), ഇന്ദു ഭായി (രജിസ്ട്രാർ ഓഫീസ്), ദീപ്തി ( താലൂക്ക് ഓഫീസ് )
മരുമക്കൾ: രാധാകൃഷ്ണൻ ( യൂനിയൻ ബാങ്ക് ), ചന്ദ്രൻ (എൽ.ഐ.സി), മനോജ് (കെ.എസ്.ആർ.ടി.സി).ടി .എൻ .കുമാരൻ സ്മാരക അവാർഡ്,പി.സ്മാരക തുളുനാട് മാസിക അവാർഡ്,പി.ആർ.നമ്പ്യാർ അവാർഡ് , പ്ലാവില അവാർഡ്, പ്രഭാത് അവാർഡ് എന്നിവ ലഭിച്ചു. ഡിപ്പാർട്ടുമെന്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close