കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷമാകുന്നു. കടൽക്ഷോഭം സാധാരണക്കാരായ ജനങ്ങളെ ഭീതിയിലാക്കുന്നതാണ്. തീരദേശ മേഖലയിലെ നിരവധിയായ വീടുകൾ വെള്ളം കയറി അപകടകരമായ അവസ്ഥയാണ് . ചാലിയം മേഖലയിലെ കോട്ടക്കണ്ടി, കടുക്കബസാർ, ബൈത്താലി നഗർ, കപ്പലങ്ങാടി, വാക്കടവ് ബേപ്പൂർ മേഖലയിലെ പുലിമുട്ട്, ഗോതീശ്വരം, കോയാവളപ്പ്, മാറാട്, പൂണാർ വളപ്പ് എന്നീ പ്രദേശങ്ങളിലാണ് കടൽക്ഷോഭം ഗുരുതരമായിരിക്കുന്നത്. അടിയന്തര പരിഹാരം കാണണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
കടലാക്രമണം രൂക്ഷമായ മേഖലയിൽ നിയുക്ത എം എൽ എ പി എ മുഹമ്മദ് റിയാസ് ,പഞ്ചായത്ത് പ്രസിഡന്റ് അനുഷ വി, ജനപ്രതിനിധികൾ, ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിയുക്ത എം എൽ എ ആവശ്യപ്പട്ടു .