അടിവാരം: വയനാട്ചുരത്തില്‍ ലോറി വളവില്‍ കുടുങ്ങി ഒരു മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.
ചുരം ദേശീയപാതയില്‍ ആറാംവളവിലാണ് . കര്‍ണ്ണാടകയില്‍ നിന്നും സിമന്റ് കയറ്റിവരുകയായിരുന്ന ലോറി വെള്ളിയാഴ്ച രാവിലെ 10ന് വളവ് തിരിക്കാനാകാതെ കുടുങ്ങിയത്. പോലീസും ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു. മറ്റ് വാഹനളില്‍ വന്ന യാത്രക്കാരും സമിതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വടംകെട്ടി വലിച്ച് ലോറി നീക്കി 11മണിയോടെയാണ് ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കിയത്.