KERALA

ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഭരണമായിരിക്കുംയുഡിഎഫിന്റേത്‌ : രമേശ് ചെന്നിത്തല

തിരുവനന്തപുരം:​കേരളത്തിലെ ജനങ്ങൾക്ക് പൂർണ്ണ പ്രതീക്ഷ നൽകുന്ന ഭരണമായിരിക്കും യുഡിഎഫ് കാഴ്ചവെക്കുകയെന്ന് രമേശ് ചെന്നിത്തല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പാക്കുമെന്നും ആഭ്യന്തര വകുപ്പിലൂടെ മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയത്.ജനങ്ങൾക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് തന്റെ പ്രധാന ഉത്തരവാദിത്തമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയിൽ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കും. മന്ത്രിസ്ഥാനത്തിനായി താൻ ഒരുവിധത്തിലുള്ള പോരാട്ടവും നടത്തിയിട്ടില്ല. ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. പാർട്ടിയിൽ എല്ലാവരെയും ഒരുപോലെ പരിഗണിക്കാൻ കഴിയാത്തതിന്റെ ചില പ്രയാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close