KERALAlocal

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വിമർശിച്ച് അബ്ദുൽ ഹമീദ് എംഎൽഎ

കോഴിക്കോട്: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറൽസെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ.
കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് പരസ്യമായി നടത്തുന്ന ചർച്ചകൾ യുഡിഎഫ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്നും, ഇത് യുഡിഎഫ് വോട്ടർമാരിൽ നിരാശയുണ്ടാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.ഇത്തരം അനാവശ്യ ചർച്ചകൾ തടയേണ്ട ഉത്തരവാദിത്തമുള്ള നേതാക്കൾ തന്നെ പരസ്യപ്രസ്താവനകൾ നടത്തുന്നത് ശരിയായ രീതിയല്ല. കഴിഞ്ഞ പത്തുവർഷമായി പ്രതിസന്ധികൾ നേരിട്ട പ്രവർത്തകരെ ഇത്തരം കാര്യങ്ങൾ കൂടുതൽ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും, രാഹുൽ ഗാന്ധിക്ക് കേരളത്തിലെ സാഹചര്യം വ്യക്തമായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും മുസ്ലിം ലീഗ് അംഗീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close