
കോഴിക്കോട്: അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ് പഠന കേന്ദ്രത്തിന് ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷൻഅറുപത്തിയൊന്നാം വാർഡിന് കോവിഡ പ്രതിരോധ സാധനസാമഗ്രികൾ കൈമാറി. സൊസൈറ്റി ജനറൽ സെക്രട്ടറി കെ പി അബൂബക്കർൽ നിന്നും കോൺഗ്രസ് നേതാവ് വലിയങ്ങാടി വാർഡ് കൗൺസിലറുമായ എസ് കെ അബൂബക്കർ സാധനസാമഗ്രികൾ ഏറ്റുവാങ്ങി ജനതാദൾ നേതാവ് പി.ടി.ആസാദ് യോഗം ഉദ്ഘാടനം ചെയ്തു വാർഡ് കൺവീനർ സി. കെ ഷാജി എം എച്ച് അഷറഫ് എന്നിവർ പ്രസംഗിച്ചു കോർപ്പറേഷനിലെ പത്തോളം വാർഡുകൾക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ അരങ്ങിൽ ശ്രീധരൻ ഗാന്ധിയൻ സോഷ്യലിസ്റ്റ് പഠനകേന്ദ്രം സൊസൈറ്റി നൽകുന്നുണ്ട്