KERALAlocaltop news

അതിരാത്രം: മഹാഗ്‌നിചയനത്തിന് തുടക്കം കുറിച്ചു

കോഴിക്കോട്: കോഴിക്കോട് അതിരാത്രത്തിന്റെ രണ്ടാം ദിവസത്തിൽ അശ്വപരിണയനത്തോട് കൂടിയ മഹാഗ്‌നിചയനത്തിന് തുടക്കം കുറിച്ചു. തയ്യാറാക്കാൻ പോകുന്ന ഗരുഡാകൃതിയിലുള്ള യാഗപീഡത്തിന് ചുറ്റും കുതിരയെ വലംവെപ്പിക്കുന്ന ചടങ്ങാണ് അശ്വപരിണയനം. പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാലത്തിന്റെ പ്രതീകമായാണ് അശ്വത്തെ വലംവെപ്പിക്കുന്നത്. പ്രത്യേക രീതിയിൽ പടക്കുന്ന മഹാഗ്‌നിചയനത്തിനുള്ള ആരംഭക്രിയയാണിത്. കൂടാതെ ജാതിലിംഗഭേദമന്യേ വേദം പഠിപ്പിക്കുന്ന കാശ്യപാശ്രമത്തിലെ, കാസറഗോഡ് നിന്നുള്ള എം. ഗോപാലൻ നമ്പ്യാർ സോമക്രയത്തിൽ സോമലത യജമാനന് കൈമാറി എന്ന അപൂർവ ചടങ്ങിന് അതിരാത്രവേദിയിലെ രണ്ടാം ദിനം സാക്ഷിയായി. യജ്ഞത്തിനുള്ള ശ്യേനചിതിയുടെ നിർമ്മാണവും ആരംഭിച്ചു. കർണാടകത്തിലെ ഷിമോഗ ജില്ലയിലെ മത്തൂർ ഗ്രാമത്തിൽ നിന്നുള്ള ജയതീർഥ ആചാർ ആണ് യജ്ഞത്തിന്റെ യജമാനൻ. യജമാന പത്‌നി ഗായത്രിയും.
വിഷ്ണുക്രമണം, വാൽസപ്ര ഉപസ്ഥാനം, ദേവയജനഗമനം, ഗാർഹപത്യ ചിതി ചയനം, അഗ്‌നിസ്ഥാപനം, പ്രായണീയ ഇഷ്ടി, വേദിമാനം, സോമക്രയം, ആതിഥ്യാ ഇഷ്ടി, അഗ്നിമാനം, ലാംഗല കർഷണം, ഓഷധി വപനം, പ്രവർഗ്യം, ഉപസത്, സുബ്രഹ്മണ്യാഹ്വാനം, പ്രവർഗ്യം, ഉപസത്, സുബ്രഹ്മണ്യാഹ്വാനം എന്നിവയായിരുന്നു അതിരാത്ര വേദിയിലെ രണ്ടാംദിനത്തിലെ ചടങ്ങുകൾ.

…………………………………………………………….
അതിരാത്രം ഞായറാഴ്ച്ചത്ത ചടങ്ങുകൾ (19.04.2026, )
രാവിലെ 8.30 മുതൽ വൈകീട്ട് 6.00 വരെ
പ്രവർഗ്യം, ഉപസത്, സുബ്രഹ്മണ്യാഹ്വാനം, അശ്വ പരിണയനം, മഹാഗ്‌നിചയനം, അശ്വ പരിണയനം, പ്രവർഗ്യം, ഉപസത്, സുബ്രഹ്മണ്യാഹ്വാനം

ഭിഷഗ് രത്‌ന പുരസ്‌കാര സമർപ്പണം  ഞായറാഴ്ച

കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്‌ന പുരസ്‌കാര സമർപ്പണവും നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന വിദ്വൽസദസ്സിലാണ് പുരസ്‌കാര സമർപ്പണം. കോഴിക്കോട് ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ എൻഡോക്രിനോളജി വിഭാഗത്തിന്റെ മേധാവിയും സീനിയർ കൺസൾട്ടന്റുമാണ് ഡോ. ടി കെ പ്രതോഷ് ഗംഗാധറിനാണ് പുരസ്‌കാരം. പ്രമേഹരോഗ ചികിത്സാരംഗത്ത് ഡോ. ടി കെ പ്രതോഷ് ഗംഗാധർ നൽകിയ സേവനങ്ങളെ മുൻനിർത്തിയാണ് പുരസ്‌കാരത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഹൈപോനാട്രീമിയ, തൈറോയ്ഡ് രോഗങ്ങൾ, മെറ്റബോളിക് ബോൺ ഡിസോർഡേഴ്സ്, ഡയബീറ്റീസ് തുടങ്ങിയ വിഷയങ്ങളിൽ നിരവധി പഠനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. വിവിധ ദേശീയ-അന്തർദേശീയ ജേണലുകളിൽ അദ്ദേഹത്തിന്റെ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.

 

 

കോഴിക്കോട് അതിരാത്രം: ദർശനങ്ങൾ ബുദ്ധിജീവികൾക്ക് മാത്രമുള്ളതല്ല- മുനി സത്യജിത്

കോഴിക്കോട്: ഭാരതീയ ദർശനം എന്നത് കേവല വിശ്വാസമല്ല, വിശ്വാസത്തെ ചോദ്യം ചെയ്ത് പഠിച്ച് അംഗീകരിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെന്ന് ഗുജറാത്തിലെ റോജഡ് വാനപ്രസ്ഥ സാധക ആശ്രമാധിപൻ മുനി സത്യജിത് പറഞ്ഞു. ജീവിതം സന്തോഷകരവും സന്തുഷ്ടവുമാക്കാനാണ് നമ്മുടെ ദർശനങ്ങൾ നിർദേശിക്കുന്നത്. അതിരാത്രത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വേദമഹാമന്ദിരത്തിൽ നടന്ന വിദ്വൽ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശ്വരനെ അറിയാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന യോഗ ദർശനം പോലെ സാംഖ്യം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം തുടങ്ങിയ ദർശനങ്ങളെല്ലാം മനുഷ്യനെ സമ്പൂർണനാക്കാനുള്ളതാണ്. ദർശനങ്ങൾ കേവലം ബുദ്ധിജീവികൾക്ക് മാത്രമുള്ളതല്ല, തിരിച്ചറിയാനും ലക്ഷ്യബോധത്തോടെ ജീവിക്കാനുമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ അതിരാത്രത്തിന്റെ സ്മരണിക ‘വേദധ്വനി’യുടെ പ്രകാശനവും നടന്നു. വി.പി. ബാലകൃഷ്ണ വൈദിക് അധ്യക്ഷനായിരുന്നു. കാശ്യപ റിസർച്ച് ഫൗണ്ടേഷൻ കുലപതി ആചാര്യശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.പി. അജിത്ത് വൈദിക്, അഡ്വ. മനു കമൽ വൈദിക്, അഡ്വ. രശ്മി അനിൽകുമാർ, എസ്. പരമേശ്വരൻ, സനീഷ് റാം എന്നിവരും സംസാരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close