Politics
എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ പഞ്ചാബിൽ കേസ്; രാഷ്ട്രീയ വേട്ടയാടലെന്ന് ബിജെപി

ചണ്ഡീഗഡ്: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ പഞ്ചാബ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി രണ്ട് എഫ്ഐആറുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സന്ദീപ് പഥക് ഉൾപ്പെടെ ഏഴ് എംപിമാർ ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് പഞ്ചാബ് സർക്കാരിന്റെ ഈ നടപടി.പഞ്ചാബ് പോലീസിന്റെ നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി ബിജെപിയും ശിരോമണി അകാലിദളും രംഗത്തെത്തി. എഎപി സർക്കാർ പോലീസിനെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി പഞ്ചാബ് വർക്കിങ് പ്രസിഡന്റ് അശ്വിനി ശർമ കുറ്റപ്പെടുത്തി.




