
കോഴിക്കോട്.കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സംഘടനയായ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗം ഓൺലൈനായി ചേർന്നു.
തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡണ്ട് വി കെ വിനോദ് അദ്ധ്യക്ഷം വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി
അഡ്വ. വിശ്വംബര പണിക്കർ മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ പങ്കാളികളായി.
പുതിയ ഭാരവാഹികളായി പി ജി ജോർജ് മാസ്റ്റർ പ്രസിഡണ്ടും
(കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
കെ പി ഷീബ (പ്രസിഡണ്ട്,
കക്കോടി ഗ്രാമപഞ്ചായത്ത് )
,കാട്ടിൽ മൊയ്തു (പ്രസിഡന്റ്,ആയഞ്ചേരി ഗ്രാമപഞ്ചായത്ത്) എന്നിവർ വൈസ് പ്രസിഡണ്ടുംമാരായും
പി ശാരുതി ( പ്രസിഡണ്ട് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്) സെക്രട്ടറിയായും വി എം കുട്ടി കൃഷ്ണൻ (പ്രസിഡണ്ട് പനങ്ങാട് ഗ്രാമപഞ്ചായത്ത്) രാഘവൻ അടുക്കത്ത് (പ്രസിഡണ്ട് മടവൂർ ഗ്രാമപഞ്ചായത്ത്) എന്നിവർ ജോയിൻ സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു
അയ്യൂബ് (മുൻ ഗ്രാമപഞ്ചായത്ത് അഴിയൂർ പ്രസിഡണ്ട് ) സ്വാഗതവും പി ശാരുതി നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മുൻ അസോസിയേഷൻ
പ്രസിഡണ്ട് ഔദ്യോഗിക രേഖകൾ കമ്മിറ്റിക്ക് കൈമാറി.